Tuesday, November 17, 2020

ബാക്കി

 

ബാക്കി



അച്ചൻ നട്ടുച്ച നേരത്ത് ചുട്ടുപൊള്ളുന്ന വെയിലിലെ ഒറ്റ നടത്തമാണ്!


അമ്മ തോരാ മഴയത്ത് വെള്ളം കയറിയ ഉമ്മറപ്പടിയിലെ

ഒറ്റ നിൽപ്പാണ്.


അമ്മയിപ്പോ

അച്ചനിപ്പോ

പേരമക്കൾക്ക് 

കഥകൾ പറഞ്ഞു കൊടുക്കാറില്ല.


പണ്ടെങ്ങോ പറഞ്ഞ

കഥകളിൽ നിന്നും

ഒഴുകിപ്പോകുന്ന പുഴയെ

ഓർത്തെടുത്ത് 

ഒരു ചിത്രം വരച്ചു

ഉണങ്ങിയ മരച്ചില്ലകളിൽ തൂങ്ങിയാടുന്ന

പക്ഷിക്കൂടുകളെ

ഓർത്തെടുത്തു.


കഥകളൊത്തിരി

പ്പറഞ്ഞു പോയവർ

അകലെയകലെ മറഞ്ഞു പോയപ്പോൾ


സകലതും മാഞ്ഞു

പുഴകളും മരങ്ങളും

ഓർമ്മ വീടിന്റെ തടവിലിങ്ങനെ

തനിച്ചു നിൽക്കുന്നു.


വെളിച്ചമകലെ

തെളിഞ്ഞു കാണുന്നു

പഴയ നക്ഷത്രങ്ങൾ

മേഘപാളികൾക്കിടയിൽ ഒലിച്ചിറങ്ങുന്നു.


കാഴ്ച്ചകൾ നമുക്ക് മാത്രമായി പരിമിതപ്പെടുത്തി

എന്നയറിവാണ്

അവസാനയാത്ര!


#എസ്എ


🔲

No comments:

Post a Comment

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...