Architect Nafeesa Faheema
🔳
ഫഹീമ എന്ന പേരിൻ്റെ അർത്ഥം ബുദ്ധിസാമർത്ഥ്യമുള്ളവൾ, അറിവുള്ളവൾ എന്നൊക്കെയാണ്. ആ പേരിടുമ്പോൾ ഞങ്ങൾ ആഗ്രഹിച്ചതും അതായിരുന്നു. ഇന്നവൾ കോളേജ് ടോപ്പറായി അഞ്ച് വർഷത്തെ കഠിന പരിശ്രമം കൊണ്ട് ആർകിടെക്റ്റ് എന്ന ബിരുദം കരസ്ഥമാക്കിയിരിക്കുന്നു. പ്രിയപ്പെട്ട മകൾ ഉയർച്ചയുടെ പുതിയ പടവുകൾ കയറുമ്പോൾ ആനന്ദ കണ്ണീർ പൊഴിയുകയാണ്.
രാപ്പകലില്ലാത്ത നിരന്തര പരിശ്രമത്തിൻ്റെ ബാക്കിപത്രമാണിത്. വളരെ കുറച്ച് മാത്രം ഉറങ്ങിയും
അസൗകര്യങ്ങളിലൊന്നും പരിഭവമറിയിക്കാതെയും നിരന്തരമായ ശ്രമം കൊണ്ട് അവൾ നേടിയെടുത്ത ഈ വിജയത്തിന് തിളക്കമേറെയാണ്.
ഈയൊരു മേഖല അവൾ സ്വയം തെരെഞ്ഞെടുത്തതായിരുന്നു. ഈ യാത്രയിൽ പിന്തുണയും പ്രാർത്ഥനയുമായി കൂടെ നിന്ന എല്ലാ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഈ സന്തോഷ നിമിഷത്തിൽ ഹൃദയത്തിൽ ചേർത്തു നിർത്തുന്നു.💕
എസ്.എ
18/11/2021
Emailtosa@gmail.com
🔲
No comments:
Post a Comment