ഗസ്സയുടെ തേങ്ങലുകള്‍
ദിഗന്തങ്ങള്‍ ഭേദിച്ച് പോകുന്നു
അഭിനവ ഫറോവമാരുടെ
മന്ദസ്മിതത്തിനു
ചോരയുടെ മണം .
ഗസ്സയില്‍ കുരുതി നിലങ്ങള്‍
തീര്ത്തവരെയോന്നായ്
സമുദ്രത്തിന്നഗാതതയിലേക്ക്
എന്നെന്നെക്കുമായി കൊണ്ട് പോകുന്നൊരുനാള്‍
ദൈവീക നീതി
ഓരോ അനാഥമാക്കപെട്ട പൈതങ്ങളെയും
കെട്ടിപ്പുണരുക തന്നെ ചെയ്യും..
നിസ്സഹായാരാം മനുഷ്യര്‍ക്ക് നേരെ
തീ ഗോളങ്ങള്‍ ഉതിര്‍ത്ത രക്ഷസന്മാരോടും
സ്രിഗാല തന്ത്രങ്ങള്‍ മെനഞ്ഞ ചെകുത്താന്മാരോടും
ചിതറിത്തെറിച്ച ഓരോ സ്വപ്നങ്ങളും
പകരം ചോദിക്കുന്നൊരു നാള്‍
സ്വബ്ര ശത്വില തീര്‍ത്ത കുടിലര്‍ക്ക്
ചുടല തീര്‍ക്കുന്ന നാള്‍
പന്തമേന്തി വന്ന ഭീരുക്കള്‍
പിന്തിരിഞ്ഞോടുന്ന നാള്‍
പാതി മൊഴിഞ്ഞ ഓരോ
കുരുന്നു വാക്കുകളും
തോല്‍വിയും നിന്ദ്യതയും
സമ്മാനമായി നല്‍കുക തന്നെ ചെയ്യും..

