Sunday, May 17, 2020

🔲ആസ്വാദനം

*കവര*
കവിതകൾ

* സാപ്*

സുഹൃത്ത് രവീന്ദ്രൻ പാടിയുടെ കാവ്യ സമാഹാരമാണ് മുന്നിൽ.  "കവര" എന്നാണ് കവിതാ സമാഹരത്തിന്റെ പേര്.  കവിഞ്ഞ് ഉരക്കുന്നതിനെയാണ് (സംസാരിക്കുന്നതിനെ) കവര എന്ന് പറയുക എന്ന് കവി.  കുട്ടികൾ പറയുന്ന നിഷ്കളങ്ക വർത്തമാനങ്ങളാണ് കവര എന്നും ആളുകൾ വെടിപറയുന്നതിനെയും മറ്റും കവര എന്ന് പറയുമെന്നും ആമുഖമായി കവി തന്നെ വിശദീകരിക്കുന്നുണ്ട്.  ഏതായാലും ഈ കാസർകോടൻ വായ്മൊഴി പൊതു മലയാളത്തിന് പരിചയമില്ലാത്തതാണ് എന്ന് തോന്നുന്നു, ചിലപ്പോൾ കാസർകോട് തന്നെ പലരും ആദ്യമായി കേൾക്കുകയുമാകാം.  ഏതായാലും "കവര" കേൾക്കാൻ രസമുള്ള ഒട്ടും അതിര് കവിയാത്ത കവിതയുടെ ഇമ്പമാർന്ന ഉരയാണ് എന്നതിൽ സംശയമില്ല.

ഉത്തര കേരളത്തിലെ എണ്ണം പറഞ്ഞ കവികളിൽ പ്രമുഖനാണ് രവി.  അദ്ദേഹത്തിന്റെ ആറാമത്തെ കവിതാ സമാഹാരമാണ് "കവര".  ഇരുപത്തിയഞ്ച് ഗദ്യകവിതകളും പിന്നെ ചുടുക്കുകവിതകൾ എന്നൊരദ്ധ്യായവും ചേർന്ന മൊത്തം ഇരുപത്തിയാറ് കവിതകളുടെ സമാഹാരം.
ചുടുക്കു കവിതകൾ കുഞ്ഞുണ്ണിക്കവിതകളെന്നോ ഹൈക്കുവെന്നോ വേർതിരിക്കാൻ കഴിയാത്ത തികച്ചും വ്യത്യസ്തമായ ഒരു ശ്രമമാണ്.

"നരിയെ വേട്ടയാടുന്നതിലും
പ്രയാസമാണ് ചിലപ്പോൾ മീൻ പിടിക്കൽ.
ചില മീനുകൾ ചൂണ്ടയോടൊപ്പം,
അല്ലെങ്കിൽ വലയോടൊപ്പം
അതുമല്ലെങ്കിൽ ബോട്ടിനോടൊപ്പം
മീൻ പിടുത്തക്കാരനെ
വലിച്ചു കൊണ്ട് പോകും
ആഴങ്ങളിലേക്ക്!
പിന്നെ പൊങ്ങിയെന്നേ വരില്ല!"

"മീൻപിടിത്തം" എന്ന കവിതയിലെ വരികളാണിത്.

പരാന്നഭോജികളായ (Parasites) മനുഷ്യരുടെ നെറികേടിന്റെ നേർകാഴ്ച്ചയാണ് ഈ കവിത. കൈ നനയാതെ മീൻ പിടിക്കുന്നവർ അഥവാ  മേലനങ്ങാതെ അന്യന്റെ അദ്ധ്വാനത്തിന്റെ പങ്കു പറ്റി ജീവിക്കുന്നവർ, എങ്ങിനെയാണ് വെള്ളം കലക്കി മീൻ പിടിക്കേണ്ടത് എന്നും വ്യക്തമായി അറിയുന്നവരാണ്. ഈ ഇത്തിൾ കണ്ണികളാണ് വൃക്ഷത്തിന്റെ കാമ്പുകൾ കാർന്നു തിന്നു അതിന്റെ തായ് വേര് പോലും നശിപ്പിച്ചു കളയുന്നത്! 
സമൂഹത്തിന്റെ ആന്തരിക കരുത്തിനെ ഉൽമൂലനം ചെയ്യുന്നവരെ സൂക്ഷിക്കേണ്ടതുണ്ട് എന്ന് ഉറപ്പിച്ച് പറയുകയാണ് കവി.
അധ്യാനിച്ച് ജീവിക്കണമെന്നും ആരെക്കെയോ പിടിച്ച് തരുന്ന മീൻ തിന്നുന്നത് കൊണ്ടാണ് നമുക്ക് മീൻ പിടിക്കുന്നത് കേവലം വിനോദമാകുന്നത് എന്നും കവി പറഞ്ഞുവെക്കുന്നുണ്ട്.

"ജന്മനാളിൽ" എന്ന കവിതയിൽ എന്തിനാണീ ജന്മദിനം എന്ന് ചോദിക്കുന്നു.

"പിന്നിട്ട പാതകൾ കോറിയിട്ട
രക്തം പൊടിയുമനുഭവങ്ങൾ
ഓർമ്മയിൽ നിന്നും കഴുകി നീക്കി
പുതിയവ വീണ്ടുമെഴുതുവാനോ?"

അവസാന വരികളിൽ
സ്വന്തം ജീവിതത്തിലെ കഴിഞ്ഞ കാല കഷ്ട നഷ്ടങ്ങൾക്ക് അറുതി വരുകയും ജിവിതം ഹരിതാഭമാവുകയും ചെയ്യും എന്ന ശുഭാപ്തി വിശ്വാസവും പ്രകടിപ്പിക്കുന്നുണ്ട്.

വ്യക്തിപരവും സാമൂഹ്യവുമായ ജീവിതാനുഭവങ്ങളുടെ ചിട്ടയായി അടുക്കിവെച്ച പുസ്തകങ്ങൾ പോലെയാണ് ഓരോ കവിതയും. ഒക്കെയും സമൂഹത്തിന്റെ നേർക്ക് പിടിച്ച കണ്ണാടികൾ,  നവോത്ഥാന രചനകൾ എന്ന് വിശേഷിപ്പിക്കാവുന്നവയാണ്.

"കറക്കം" എന്ന കവിതയിൽ പുതിയ കാലത്തെ കർഷകന്റെ വ്യഥകളെ വളരെ തന്മയത്വത്തോടെ കോറിയിടുന്നുണ്ട്. 

"സൂര്യനൊപ്പമാണ്
കൃഷ്ണേട്ടന്റെ കറക്കം
രാവിലെ തൊഴുത്തിൽ
കുത്തിയിരുന്ന്
പശുക്കളെ കറക്കും
.....
നാളുകൾ കറങ്ങവെ
പശുക്കളുടെ കറവ നിന്നു;
.......
പശുക്കൾ ലോറിയേറി
നഗരം കറങ്ങി
.........
തോട്ടമുണ്ടായ സ്ഥലം
പ്ലോട്ടുകളായി
പിന്നെയത് കൃഷ്ണ
ഹൗസിംഗ് കോളനിയായി."

മനുഷ്യൻ കാർഷിക വൃത്തിയിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വരുന്ന
കോവിഡ് കാലത്ത് ഹൗസിംഗ് കോളനികൾ വീണ്ടും പച്ചപിടിച്ച തോട്ടങ്ങളാകുമെന്നും കൃഷ്ണേട്ടൻ പശുക്കളെ
കറക്കാൻ ഒരു വരവ് കൂടി
വരുമെന്ന് തന്നെയും പ്രതീക്ഷിക്കണം.

അവസാന അധ്യായമാണ് ചുടുക്കു കവിതകൾ.  ജീവിതമെന്ന സമസ്യയുടെ അമർത്തിപ്പിടിച്ച തേങ്ങലുകൾ പോലെ, വേദനകളെ അടയാളപ്പെടുത്തുന്നവയാണ്
മിക്ക ചുടുക്കു കവിതകളും
ഉദാ:

"മൈതാനം പോലെ
വിശാല വഴിയിലും
സൂചിക്കുഴ പോലെ
എന്നുടെ നേർവഴി"

"പെരുകും കടങ്ങളും
കുറയും ആയുസ്സുമാ-
ണെന്റെ സമ്പാദ്യം, അതിൽ-
തൃപ്തനായിരിപ്പൂ ഞാൻ!"

"പുതിയ കാര്യങ്ങൾ
പറയണം എന്നാൽ
പഴയതിൻ ബാധ
ഒഴിഞ്ഞിട്ടു വേണ്ടേ!"

"തിരയടിക്കാത്ത കടലെന്തു കടൽ"

"ചില സംഗതികൾ എങ്ങനെയെങ്കിലും നടന്നു കൂടും;
മരണ വീട്ടിലും
നേരം പുലരാറുണ്ടല്ലോ!"

വ്യക്തിയും സമൂഹവും കാലവും പ്രകൃതിയും ഉൾക്കൊള്ളുന്ന കവിതകൾ
അതിജീവനത്തിന്റെ  ഉണ്മയായി, ജീവിത വ്യഥകൾക്ക് നേരെ സാന്ത്വനത്തിന്റെ തൂവൽ സ്പർശമായി
അറുപത്തിനാല് പേജുകളിലായി കുറിച്ചിട്ടിരിക്കുന്നു.  അല്പം മാത്രം പറയുന്നവനാണല്ലോ കവി.  അത് കൊണ്ട് തന്നെ രവി അല്പം മാത്രം പറഞ്ഞു മതിയാക്കിരിക്കുകയാണ്.  ബാക്കി പറയാൻ അനുവാചകരെ ഏൽപ്പിച്ചു കൊണ്ട്.

🔲ആസ്വാദനം

കവര

Tuesday, May 5, 2020

ഒറ്റമുറി

🟥

ഒറ്റമുറി

💠

ഒറ്റമുറി

അടച്ചിട്ടിരുന്ന

ജനാലകൾ ഇപ്പോൾ തുറന്നു വെച്ചിട്ടുണ്ട്.

ശുദ്ധവായു ലഭിക്കാതെ പോയാലോ..

ജനാലക്കരികിലിരുന്ന്

അലക്ഷ്യമായി

വേപ്പു മരത്തെ

നോക്കി നിന്നു.

ഇരുന്നു മടുത്തപ്പോൾ

സ്വപ്നങ്ങളിലേക്ക് 

ഒരു യാത്ര പോയി!

വിജനമായ തെരുവുകൾ

ബുള്ളറ്റ് വണ്ടിയുടെ

പൊട്ടിത്തെറിക്കലുകളില്ല

ഒറ്റപ്പെട്ട പിക്കപ്പ് വാനുകൾ

ഭക്ഷണപ്പൊതിയുമായി

പായുന്നത് കണ്ടു.

വഴിനീളെ പുകയുന്ന കുന്തിരിക്കത്തിന്റെ ഭയപ്പെടുത്തുന്ന ഗന്ധം

പരക്കുന്നുണ്ട്.

വിണ്ട് കീറിയ കണ്ണുകളിൽ

ചോര പൊടിയുന്നുണ്ട്

വഴികളിൽ അലമുറയിട്ടമ്മമാർ

പരക്കം പായുന്നുണ്ട്.

നടന്നു തളർന്നവർ

മയങ്ങി വീഴുന്നുണ്ട്

പുതിയൊരിന്ത്യയുടെ

പിറവിയാണ്.

ആഘോഷിക്കേണ്ടേ?

ഞാൻ

പാത്രവുമായി ബാൽക്കണിയിൽ വന്നു നിന്നു.

വേപ്പുമരം

ആകാശം നോക്കി കരഞ്ഞിരിക്കണം

ജനാല ശക്തമായ

കാറ്റോടെ അടഞ്ഞു

ഇപ്പോൾ

മഴ പെയ്യുന്നുണ്ട് എന്റെ

സ്വപ്നങ്ങൾക്ക് മീതെ.

#എസ്എ

🟥

Friday, February 7, 2020

🔲 തുരങ്കം ⚫

🔲

തുരങ്കം

തുരങ്കം നിർമ്മിക്കണം
എന്നിട്ടോ?
എന്നിട്ടാ തുരങ്കത്തിലൂടെ
അംഗരക്ഷകരില്ലാതെ
ഒറ്റക്ക് നടത്തിക്കണം
വഴിയിൽ
അഖ്ലാക്കിനെ
ഗൗരിലങ്കേഷിനെ
നജീബിനെ
കൽബുർഗിയെ
ദബോൽക്കറിനെ
ഒടുവിൽ
ഗാന്ധിജിയെ
കണ്ടെത്തുംവരെ.
അന്നയാളാദ്യമായി
സഹിഷ്ണുതയുടെ
ബാലപാഠങ്ങൾ പഠിക്കും

തുരങ്കം നിർമ്മിക്കണം
എന്നിട്ടോ?
എന്നിട്ടാ തുരങ്കത്തിലൂടെ
വെളിച്ചം കടത്തിവിടണം
വഴിയിൽ
ബാബ്രി മസ്ജിദ്
ഇഹ്സാൻ ജാഫ്രിയുടെ
മയ്യത്ത്
ഗ്രഹാം സ്റ്റൈൻസിന്റെ
പിഞ്ചു പൈതങ്ങളുടെ
കത്തിക്കരിഞ്ഞ നിലവിളി
ആസാമിലെ
തടങ്കൽ പാളയങ്ങൾ
രോഹിത് വെമുലയുടെ
ആത്മഹത്യാ കുറിപ്പ്
ഒക്കെയും
രാക്ഷസ രൂപംപൂണ്ട്
നിൽക്കുന്നത് തെളിഞ്ഞു കാണും
അന്നാദ്യമായയാൾ
നീതിയെന്തെന്ന് പഠിക്കും.

തുരങ്കം നിർമ്മിക്കണം
ഫാസിസത്തിന്
ഓർമ്മകളുടെ
ശുദ്ധവായു ശ്വസിക്കാൻ
മാത്രമായി ഒരു തുരങ്കം.

ഭൂമിയിൽ ജനങ്ങൾക്ക്
ജയിലറകൾ തീർക്കുന്നവർക്ക്
ഓർമ്മകളുടെ ഇടിയേറ്റ് തലതല്ലി
മരിക്കാൻ മാത്രമായി.
അറ്റമില്ലാത്ത ഒരു തുരങ്കം.

🔲

Tuesday, November 26, 2019

ഉത്സവങ്ങൾ

ഉത്സവങ്ങൾ

ഉത്സവങ്ങളെ നമുക്ക്
അടുത്ത് നിന്നും 
അകലെ നിന്നും 
നോക്കിക്കാണാം.

അകലെ നിന്ന് നോക്കിയാൽ
കുറച്ച് വർണ്ണ ബലൂണുകൾ
എല്ലാം ഒരൊറ്റ നിറത്തിലേക്ക് 
ചുരുങ്ങിയത് പോലെ.

അടുത്ത് നിന്ന് നോക്കിയാൽ
കുറെ വർണ്ണ ബലൂണുകൾ
കണ്ണഞ്ചിപ്പിക്കുന്ന നിറശോഭയോടെ 
വിശാല ലോകത്തോട്
സംവദിക്കുന്നത് പോലെ

എങ്കിലും ചിലത്
തറവാട്ട് ദൈവങ്ങളുടെ
ദൈവം കെട്ട് മഹോത്സവങ്ങൾ പോലെ
കാവുകളിൽ മാത്രം ഒതുങ്ങിപ്പോകും.
സ്വന്തം നിഴലുകളിൽ
തണൽ തേടുന്നത് പോലുള്ള
പാഴ് വേലയാകുമത്.

ഈദും ദിപാവലിയും 
നിന്റേയും എന്റെയും 
ആഘോഷമാകുന്ന കാലത്ത്
സ്കൂൾ പ്രവേശനോത്സവങ്ങൾ
വന്നത് നന്നായി.

ആഘോഷിക്കപ്പെടാതെ പോകുന്ന
ചില ഉത്സവങ്ങളുമുണ്ട്.
മൗന പ്രാർത്ഥനകളായി
പകൽ സ്വപ്നങ്ങളിലെ
വിഷാദ രംഗം പോലെ
സങ്കടങ്ങളുടെ പെരുമഴക്കാലം
തീർത്ത് കടന്നു വരുന്നവ
ആഘോഷങ്ങൾ അവസാനിക്കുന്ന
തുരുത്താണത്!
വികസന രാഷ്ട്രീയത്തിന്റെ
കോൺഗ്രീറ്റ് പാളികൾ

ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളാണ്
നാൽപ്പത് വർഷങ്ങൾക്കപ്പുറമുള്ള
പട്ല, നിഷ്കളങ്കമായ ഗ്രാമീണ ജീവിതത്തെ പരുവപ്പെടുത്തിയ ഇടങ്ങളിലൊന്ന് കുഞ്ഞാമുച്ചാന്റെ ചായമക്കാനിയും, മജൽ അബ്ദുല്ലച്ച (ഖാദർ ഹാജി) യുടെ പലചരക്ക് കടയും, പോസ്റ്റാഫീസും അടങ്ങുന്ന ഈ അങ്ങാടിയായിരുന്നു.  രാഷ്ടീയവും മതവും ഉൾപ്പെടെ ആകാശത്തിന് കീഴെയുള്ള സകലതും ചർച്ച ചെയ്യപ്പെടുകയും നിശിതമായ വിമർശനങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്തിരുന്ന കാലം, റേഡിയോ വാർത്തകളും ഒന്നോ രണ്ടോ പത്രപാരായണങ്ങളും കേൾക്കാനും വായിക്കാനും ആളുകൾ സ്ഥിരമായി വന്നിരുന്ന സ്ഥലം, ചൂടേറിയ ചർച്ചകൾക്കുള്ള വേദി.  സാംസ്കാരിക പ്രബുദ്ധതയുടെ പ്രഥമ വിദ്യാലയങ്ങളായിരുന്ന ആ സ്ഥലം ഇന്ന് പൊട്ടിപ്പൊളിഞ്ഞും കാടു പിടിച്ചും കിടക്കുന്നുവെങ്കിലും അതിന്റെ പരിസരങ്ങളാണ് പട്ല സെൻറർ എന്നറിയപ്പെടുന്ന പട്ല ജംഗ്ഷൻ.

നമ്മുടെ നാടിന്റെ എല്ലാ അർത്ഥത്തിലുമുള്ള വികസന കുതിപ്പിന് പിന്നിലും സംഘ ബോധവും ത്യാഗ സന്നദ്ധതയും കൈമുതലായുള്ള വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധസംഘടനകളുടെയും യുവതയുടെ കഠിന പരിശ്രമങ്ങളുണ്ട്.  ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിൽ ഒരുപാട് മുന്നേറി. നാടിന്റെ മുഖഛായ തന്നെ സമ്പൂർണ്ണമായ മാറ്റത്തിന് വിധേയമായി.  വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ പിന്നിൽ പ്രവർത്തിച്ച പല നന്മ മരങ്ങളും പ്രസ്ഥാനങ്ങളും അവരുടെ സ്ഥാനം അടയാളപ്പെടുത്തി കടന്നു പോയി! 

പ്രൗഢമായ ആ പാരമ്പര്യത്തിന്റെ അനന്തരഗാമികളുടെ മുൻ നിരയിൽ നട്ടെല്ല് നിവർത്തി നിൽക്കുകയാണ് ഇന്ന് പട്ല മുസ്ലിം യൂത്ത് ലീഗ്.

തികച്ചും മാതൃകായോഗ്യമായ വലിയൊരു ഉദ്യമത്തിന്റെ പ്രയോക്താക്കളാവുകയാണ് യൂത്ത് ലീഗ്.  പട്ല സെൻറർ പരിസരത്തെ റോഡിനിരുവശവും ജനകീയ സഹകരണത്തോടെ കോൺഗ്രീറ്റ് ചെയ്ത് ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുകയാണിവർ. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി രാഷ്ട്രീയ സംഘടനകൾ ചെയ്യാൻ മുന്നിട്ട് വരുന്നു എന്നത് ചെറിയ കാര്യമല്ല!

"അകലങ്ങൾ"എങ്ങിനെ അടിച്ചേൽപ്പിക്കാം എന്ന് മാത്രം ആകുലപ്പെടുന്ന പുതിയ മാറിയ രാഷ്ട്രീയ കാലത്തും ശുഭാപ്തി വിശ്വാസത്തോടെ ക്ഷേമ പ്രവർത്തനങ്ങളിൽ വിപ്ലവങ്ങളും പുതു രീതികളും പരീക്ഷിച്ച്  നമുക്കെങ്ങിനെ നാടിന് വേണ്ടി നാട്ടുകാർക്ക് വേണ്ടി ചേർന്നിരിക്കാം എന്ന് കാണിച്ചു തരികയാണിവർ!.

സത്യത്തിൽ, നിങ്ങൾ  റോഡിനിരുവശവുമുള്ള പുല്ലും കാടും വെട്ടിത്തെളിക്കുക വികസനത്തിന്റെ പുതുവഴികൾ തീർക്കുകയായിരുന്നു.  നിങ്ങളുടെ സ്വപ്നങ്ങൾ കാണാനും സാക്ഷാത്കരിക്കാനുമുള്ള ആർജവത്തെ അഭിവാദ്യം ചെയ്യുന്നു.

അല്ലെങ്കിലും ബൈത്തുറഹ്മയും സി എച്ച് സെന്ററുകളും പോലുള്ള മാതൃകാപദ്ധതികൾ ആവിഷ്കരിച്ച് സേവന രംഗം സമ്പന്നമാക്കിയ രാഷ്ട്രീയ നന്മയെ അഭിനന്ദിക്കാതിരിക്കാൻ ആർക്കാണ് കഴിയുക!

കക്ഷി രാഷ്ട്രീയ ഭേദമന്യേ സകല മനുഷ്യരുടെയും മുക്തകണ്ഠമായ പ്രശംസക്ക് പാത്രമായ  യൂത്ത് ലീഗിന്റെ ഈ സദുദ്യമത്തെ അഭിനന്ദിക്കുന്നു.  

Monday, November 25, 2019

തമീം ഭായ്

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...