Friday, November 8, 2013

മതിലുകൾ




മതിലുകൾ 
==========
ചാനൽ ചർച്ചകളിൽ നിന്നും 
തെറിച്ചു വീഴുന്ന
വക്കു പൊട്ടിയ വാക്കുകൾ
ഇന്നോരാളും അന്ധംവിട്ടു
തുറിച്ചു നോക്കുന്നില്ല !
കരയാൻ പഠിച്ച കണ്ണുകൾ
ബലം പിടിച്ചു
സ്വയം അടഞ്ഞു പോകും
പേരില്ലാത്ത ബന്ധങ്ങൾ
നാടില്ലാത്ത കുതന്ത്രങ്ങൾ
ചില്ലലമാരകളിൽ
കാമം കരുതി വെച്ചിരിക്കുന്നു
ഒരു നിഷ്കളങ്ക ചിരി
നിങ്ങളെ ഒറ്റപ്പെടുത്തിക്കളയും
ഇവിടെ വാതിലുകൾ
അടഞ്ഞു കിടക്കും
ഉത്തരമില്ലാത്ത ചോദ്യങ്ങൾ
നിങ്ങൾക്ക് തടങ്കൽ വിധിക്കും
അതിരുകൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നു
ശിക്ഷയും
മതിലുകൾ ഉയർന്നു ..ഉയർന്നു ..

4 comments:

  1. കൊള്ളാം
    ഫോളോവര്‍ ഗാഡ്ജറ്റ് അല്ലെങ്കില്‍ ഫോളോ ബൈ ഇ-മെയില്‍ തുടങ്ങിയതൊക്കെ ആഡ് ചെയ്യൂ. ഏതെങ്കിലും അഗ്രഗേറ്ററില്‍ പോസ്റ്റ് ചെയ്യുകയുമാവാം. ബ്ലോഗില്‍ ട്രാഫിക് വരട്ടെന്നേ...!!

    ReplyDelete
    Replies
    1. താങ്ക് യു അജിത്തേട്ടാ ..താങ്കളുടെ വിലപ്പെട്ട നിർദേശ ത്തിനു നന്ദി ..

      Delete
  2. കൊള്ളാം..ഇങ്ങനോന്ന്‍ ഉണ്ടായിരുന്നോ?ഇത് വരെ എവിടേം പരസ്യം കണ്ടില്ല
    ..

    ReplyDelete
    Replies
    1. താങ്കൾ ഇവിടെ എങ്ങിനെ എത്തി ? :D

      Delete

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...