Wednesday, November 21, 2012

ഗസ്സ യുടെ തേങ്ങലുകള്‍






ഗസ്സയുടെ തേങ്ങലുകള്‍
ദിഗന്തങ്ങള്‍ ഭേദിച്ച് പോകുന്നു
അഭിനവ ഫറോവമാരുടെ
മന്ദസ്മിതത്തിനു
ചോരയുടെ മണം .

ഗസ്സയില്‍ കുരുതി നിലങ്ങള്‍
തീര്ത്തവരെയോന്നായ്
സമുദ്രത്തിന്നഗാതതയിലേക്ക്
എന്നെന്നെക്കുമായി കൊണ്ട് പോകുന്നൊരുനാള്‍
ദൈവീക നീതി
ഓരോ അനാഥമാക്കപെട്ട പൈതങ്ങളെയും
കെട്ടിപ്പുണരുക തന്നെ ചെയ്യും..

നിസ്സഹായാരാം മനുഷ്യര്‍ക്ക്‌ നേരെ
തീ ഗോളങ്ങള്‍ ഉതിര്‍ത്ത രക്ഷസന്മാരോടും
സ്രിഗാല തന്ത്രങ്ങള്‍ മെനഞ്ഞ ചെകുത്താന്മാരോടും
ചിതറിത്തെറിച്ച  ഓരോ സ്വപ്നങ്ങളും
പകരം ചോദിക്കുന്നൊരു നാള്‍


സ്വബ്ര ശത്വില തീര്‍ത്ത കുടിലര്‍ക്ക്
ചുടല തീര്‍ക്കുന്ന നാള്‍
പന്തമേന്തി വന്ന ഭീരുക്കള്‍
പിന്തിരിഞ്ഞോടുന്ന നാള്‍
പാതി മൊഴിഞ്ഞ ഓരോ
കുരുന്നു വാക്കുകളും
തോല്‍വിയും നിന്ദ്യതയും
സമ്മാനമായി നല്‍കുക തന്നെ ചെയ്യും..

4 comments:

  1. good SAP; hope you will maintain the blog with creative works

    ReplyDelete
  2. കവിത നന്നായി. തുടര്‍ന്നും എഴുതുക

    ReplyDelete
  3. നല്ലവരികള്‍, സുഹൃത്തെ. ജൂത ക്രൗര്യത്തിന്‍റെയും, സാമ്രാജ്യത്വ ഗൂഡാലോചനയുടെയും ഇരകളായ മനുഷ്യജന്മങ്ങളോട് നീതിപുലരുന്ന നാളെയെക്കുറിച്ച് ഓര്‍മപ്പെടുത്തിയും, വേട്ടക്കാരനെ താക്കീത് ചെയ്തുകൊണ്ടുമുള്ള ശക്തമായ വരികള്‍ക്ക് കൃത്യമായ ചില സന്ദേശങ്ങള്‍ സംവേദനം ചെയ്യുവാന്‍ സാധിക്കുന്നുണ്ട്. താങ്കളുടെ രചനയുടെ വിജയവും അത് തന്നെയാണ്. സാമൂഹ്യപ്രതിബദ്ധതയുള്ള ചിന്തകള്‍ മനോഹരമായ വരികളായി താങ്കളുടെ തൂലികയില്‍നിന്നും ഇനിയും ഉരുവം കൊള്ളട്ടെ. ആശംസകള്‍, പ്രിയങ്കരനായ ബക്കര്‍ ജി

    ReplyDelete
  4. വളരെ നന്നായിട്ടുണ്ട് .... തീര്‍ച്ച ആ ഒരു നാള്‍ സംഭവിക്കുക തന്നെ ചെയ്യും ..
    keep it up

    ReplyDelete

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...