മൌന മേഘങ്ങള്‍
കുഞ്ഞിളം ചുണ്ടിലെ പാല്‍മണം
തന്നിലും
ലഹരി പതക്കുന്ന കാലം
കാലം തരിച്ചു നില്‍ക്കുന്നു
നോവിനാല്‍
ബാല്യം കുതിക്കുന്നു
ലഹരിയില്‍.
ഇന്നലെ ലഹരിയെന്നാലെങ്ങോ
മറഞ്ഞിരിക്കും നഗര സത്യം
ഇന്നീ
ഉമ്മറപ്പടിവാതിലിലെത്തി
വിളിക്കുന്നു നിത്യം
മൌനമേഘങ്ങളില്‍ തലയോളിപ്പിച്ചു
നാമെത്രകാലം തപസ്സിരിക്കും
നെഞ്ച് പിളരുന്ന വാര്‍ത്തകള്‍
നിത്യവും
കണ്ടു നാമോന്നുമറിയാതെ നില്‍ക്കും
കുരുന്നുകളോന്നായ് ഒടുങ്ങിത്തീരും
വരെ
നഞ്ഞു കലക്കി നാം രസിക്കും
No comments:
Post a Comment