ഒരുപാട് നല്ല ഓര്‍മ്മകള്‍ മാത്രം അവശേഷിപ്പിച്ചു കൊണ്ട് മൌലവിയും ദൈവസന്നിധിയിലേക്ക് യാത്രയായി. മരന്നമെന്ന അല്ലംഘനീയമായ വിധിക്ക് മുന്നില്‍ എല്ലാവരും കടന്നു ചെല്ലേണ്ട ഇടത്തിലേക്ക്, സുനിശ്ചിതമായ ആ വലിയ സത്യത്തിലേക്ക് അദ്ദേഹം നടന്നു കയറി. കാതലുള്ള നന്മകള്‍ ജീവിതത്തില്‍ പകര്‍ന്നും പകര്ത്തിയും ഹൃദയങ്ങളില്‍ ജീവിച്ച ഗുരുനാഥന്‍ അന്യര്‍ക്ക് തണലും വെളിച്ചവും നല്‍കി പടിയിറങ്ങി. അന്ന് മൌലവിയെന്നാല്‍ ഞങ്ങള്‍ക്ക് എ പി അബൂബക്കര്‍ മൗലവി മാത്രമായിരുന്നു.
അദ്ദേഹം തോളില്‍ തട്ടിപ്പറയുന്ന അഭിനന്ദനത്തിന്റെ കൊച്ചു വാക്കുകളാണ് നമ്മില്‍ പലരുടെയും ബാല്യവും ഭാവിയും മെനഞ്ഞെടുത്തത്. തന്‍റെടത്തോടെയുള്ള വാക്കുകള്‍ കൊണ്ടും പറയുന്ന രീതികൊണ്ടും മൗലവി നമ്മുടെ ഹൃദയങ്ങളില്‍ ഒരിടം കണ്ടെത്തി. സ്നേഹ ശകാരം കൊണ്ട് ജീവിത പാഠങ്ങള്‍ പഠിപ്പിക്കുകയായിരുന്നു. തെറ്റുകള്‍ക്കെതിരെ അദേഹത്തിനു വലിപ്പ ചെറുപ്പമില്ലയിരുന്നു.
വളരെ കുറഞ്ഞ കാലമാണ് മൗലവി പടലയില്‍ നമ്മുടെ മന്ബഹുല്‍ ഹിദായ മദ്രസയില്‍ പ്രധാനധ്യപകനായി ഉണ്ടായിരുന്നത്. അദ്ദേഹം മുന്നില്‍ നടന്നു ഒരു നാട് മുഴുവനും പിന്നില്‍ അച്ചടക്കത്തോടെ നീങ്ങി. നാട്ടുകാരെ പേരെടുത്ത് സംബോധന ചെയ്യാന്‍ മാത്രം പരിചയം ഓരോ വ്യക്തികളുമായും അദ്ദേഹം കാത്തു സൂക്ഷിച്ചു. അവരൊക്കെയും തങ്ങളുടെ സ്വകാര്യ സന്തോഷങ്ങളും ദുഖങ്ങളും മൌലവിയുമായി പങ്കു വെച്ചു. എല്ലാറ്റിനും തന്‍റേതായ തികച്ചും വ്യതിരിക്തമായ ഉത്തരം ഉണ്ടായിരുന്നു. പുതിയ ചോദ്യങ്ങള്‍ക്ക് പുതിയ ഉത്തരങ്ങള്‍ നല്‍കാന്‍ മാത്രം വയനനുഭാവമുള്ള ഗുരുനാഥന്‍, ഒരു കള്ളിയിലും ഒതുക്കാന്‍ കഴിയാത്ത അനുഭവ പ്രപഞ്ചം തീരത്തു. ഒരു പണ്ഡിതന്‍ എങ്ങിനെയയിരക്കണം എന്നതിന്‍റെ മികച്ച ഉദാഹരണമായിരുന്നു.
മദ്രസ്സയില്‍ ഒന്നാം ക്ലാസ്സ് മുതല്‍ ആറാം ക്ലാസ്സുവരെ അദ്ദേഹം ഞങളുടെ കൂടെ നിന്നു. സ്കൂളുമായും സ്കൂള്‍ അധ്യാപകരുമായും അദ്ദേഹം സൂക്ഷിച്ച ഊഷ്മള ബന്ധം മദ്രസ്സയും സ്കൂളും ഒന്നാണെന്നു തോന്നിപ്പിക്കാന്‍ മാത്രം ശക്തമായിരുന്നു. മിക്കപ്പോഴും സ്കൂള്‍ അധ്യാപകര്‍ വല്ല പരാതിയുമുണ്ടെങ്കില്‍ ആദ്യം ബോധിപ്പിച്ചിരുന്നത് മൌലവിയെയായിരുന്നു. സ്നേഹ വാത്സല്ല്യങ്ങള്‍ കൊണ്ടും സൌഹ്ര്ടങ്ങള്‍ കൊണ്ടും മാത്രമല്ല ഓരോ ഇടപെടലുകളിലും നേതൃപാടവ കൊണ്ട് അദേഹം നമ്മെ വിസ്മയിപ്പിച്ചു. ഭാഷയോടും കലയോടും സാഹിത്യത്തോടും സംഗീതത്തോടുമുള്ള അഭിനിവേശം അദേഹത്തെ പണ്ഡിതന്മാരില്‍ നിന്നും വ്യത്യസ്തനാക്കി. അക്കാലത് അദ്ദേഹം വായിക്കാത്ത ആനുകാലികങ്ങള്‍ വളരെ അപൂര്‍വ്വമായിരുന്നു. അവിടെ നിന്നാണ് ഞങ്ങളില്‍ പലരും പരിമിത വായനയുടെ വലിയ ലോകത്തേക്ക് ആനയിക്കപ്പെടുന്നത്.
പാലക്കാടുള്ള അദേഹത്തിന്റെ വീട്ടില്‍വെച്ചു പതിനാറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മൌലവിയെ അവസാനമായി കണ്ടത്. പ്രായാധിക്യത്തിലും യുവത്വത്തിന്റെ ചുറുക്കോടെ മലമ്പുഴയിലും കോട്ടമൈതാനിയിലും മറ്റും ചുറ്റി നടന്നതും ആദിത്ത്യവും ആദരവ് കൊണ്ടും ഞങ്ങളെ വീര്‍പ്പുമുട്ടിച്ചതും ഓര്‍ക്കുന്നു.
നമ്മുടെ നാടിന്‍റെ വിദ്യാഭ്യാസ നവോത്ഥാന വഴികളില്‍ ജീവിതം അടയാളപ്പെടുത്തിയ ഒരു വലിയ പണ്ഡിതനായിരുന്നു മൗലവി.
ജീവിതത്തില്‍ നമുക്ക് തണലും തലോടലുമായിരുന്ന ഗുരുനാഥന് അള്ളാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.▪
No comments:
Post a Comment