Friday, May 29, 2020

അസ്തമിച്ചു കൊണ്ടിരിക്കുന്ന നാടിന്റെ തുടിപ്പുകൾ!



അസ്തമിച്ചു കൊണ്ടിരിക്കുന്ന നാടിന്റെ തുടിപ്പുകൾ!

💠

അമ്പതു വർഷത്തിലധികം കാലപ്പഴക്കമുള്ള പശുത്തൊഴുത്തും നെല്ല് സംഭരിച്ചിരുന്ന നിലവറയും പൊളിച്ചു മാറ്റുന്നു.  പട്ല ഹാരിസ് സുപ്രിമിന്റെ (ബി.എസ്.ടി) യുടെ വീടിനോടനുബന്ധിച്ച് നിലവിൽ ഉണ്ടായിരുന്ന ഈ കെട്ടിടമാണ് പൊളിച്ചുമാറ്റുന്നത്.

ഓർമ്മകളെ വർഷങ്ങളുടെ പിറകിലേക്ക് നയിക്കുന്ന ചില തുരുത്തുകളുണ്ട്. തൊഴുത്തും കന്നുകാലികളും ഒരു കാലത്ത് പ്രൗഡിയുടെ അടയാളങ്ങളായിരുന്നു.  പശുക്കളും പോത്തുകളും നിരനിരയായി നടന്നു നീങ്ങുന്ന നിരത്തുകൾ.  മനുഷ്യന്റെ ശബ്ദവും നീക്കങ്ങളും കൃത്യമായി മനസ്സിലാക്കി പെരുമാറുന്ന ജന്തുക്കൾ.  

അത്തരം പഴമയുടെ ഭാണ്ഡം പേറുന്ന ചില തുരുത്തുകൾ ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കും.  പുതുതലമുറകളുടെ പുത്തൻ നിലപാടുകൾക്ക് അതു പതിയെ വഴി മാറിക്കൊടുക്കും.  നെൽകൃഷി ഈ നാടിന്റെ ജീവതാളമായിരുന്നു.

ജന്മികുടിയാൻ ജീവിത സാഹചര്യത്തിൽ നിന്നും കാലം പിന്തുടർന്ന് വന്ന കൃഷി!  ഭൂതകാല പെരുമകളുടെ അസ്തമയം ആരംഭിച്ചിട്ട് വർഷങ്ങൾ പലതായി!  ഇന്നു ആന്ത്രാപ്രദേശിൽ  നിന്നും അരിവണ്ടിയെയും പ്രതീക്ഷിച്ച് പലചരക്കുകടകളിൽ നമ്മൾ ക്യൂവിലാണ്! അന്യം നിന്നുപോകുന്ന പഴയ തൊഴുത്തുകളുടെയും നെല്ല് സംഭരികളായ പത്തായം സൂക്ഷിച്ചിരുന്ന നിലവറകളുടെയും പട്ടികയിലേക്ക് ഇതും ചേർക്കപ്പെടുകയാണ്.  ഗതകാല പ്രതാപം അയവിറക്കി തലയെടുപ്പോടെ ദീർഘകാലം കന്നുകാലികൾക്ക് ആലയം തീർത്ത ഈ കെട്ടിടം ഇനി ഓർമ മാത്രമാകും!.

(എസ്-എ)

🔳

No comments:

Post a Comment

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...