⚫
ഹൃദയമിടിപ്പ്
©️
ഹൃദയമിടിപ്പിന്റെ താളം സൈലന്റ് മോഡിലായത് നന്നായി.
കൂടിയാലും
കുറഞ്ഞാലും
ആരും അറിയില്ല.
ശബ്ദമലിനീകരണത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടി വരില്ല.
ഉറങ്ങാനാവാതെ
അയൽവാസിക്ക് കേസ് കൊടുക്കേണ്ടി വരില്ല!
ഹൃദയമിടിപ്പിന്റെ
നിശബ്ദ താളം
പതിയെ കുറഞ്ഞു കുറഞ്ഞു വരുമ്പോൾ അതു പോലും കേൾക്കുന്ന ചിലരുണ്ട്; അവർ പിന്നിൽ നിന്നും തട്ടിവിളിച്ചു പറയും
"എനിക്ക് നിന്നെ ഇഷ്ടമാണ്"
ഇഷ്ടം പറഞ്ഞവന്റെ
ഹൃദയ വിശാലതയിൽ
പൂർവ്വാധികം കരുത്തോടെ ഹൃദയം ചലിച്ചു തുടങ്ങും.
ജനിക്കുമ്പോൾ
കരഞ്ഞതിന്റെ പകുതി പോലും
മരിക്കുമ്പോൾ
കരയേണ്ടി വരില്ല.
ഹൃദയമിടിപ്പു പോലെ
സമയസൂചികയുടെ
ചലനവും
സൈലൻറ് മോഡിലായത്
നന്നായി.
എസ്-എ
⚫
No comments:
Post a Comment