Monday, July 20, 2020

രണ്ട് മയ്യത്തുകൾ

 


രണ്ട് മയ്യത്തുകൾ

💠


അന്തരീക്ഷത്തിൽ

സൈക്കിളുരുട്ടിപ്പോകുന്നുണ്ട് 

രണ്ടു മയ്യത്തുകൾ!

ഓർമ്മകൾക്ക് പോലും

കഫൻ പുടവ തീർത്തവർ.


ശ്വാസോച്ഛാസം വിലക്ക് വാങ്ങാൻ 

ആശുപത്രിക്കവാടങ്ങളിൽ ക്യൂവിലാണ്

ജനം.


മറവിയുടെ 

മറ്റൊരു ക്യൂവിൽ

പഴയ നോട്ടുകൾ

വില്പനക്ക് വെച്ചിരിക്കുന്നു.


ഗംഗയുടെ തീരങ്ങളിൽ

കത്തിയെരിയുന്ന

ചിതകളിൽ

നിന്നും 

പൗരത്വ രേഖകൾ

പറന്നുയരുന്നു.


വഴിയരികിൽ

സ്വപ്നങ്ങൾക്ക്

ചിതയൊരുക്കി

കാത്തിരിക്കുന്നുണ്ട്

രണ്ട് മയ്യത്തുകൾ.


#എസ്എ


No comments:

Post a Comment

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...