അത് മരണമായിരുന്നില്ല
നിരാശയെ പുകഴ്ത്താന്‍
അയാള്‍ക്കൊരു തുണ്ട് ഭൂമി-
പോലുമുണ്ടായിരുന്നില്ല
ചിരിച്ചു വന്ന മാലാഖയെ
കണ്ടപ്പോള്‍
പ്രതീക്ഷകളില്‍ നിന്നും
അയാള്‍ സ്വാതന്ത്ര്യം നേടി
അങ്ങനെയായിരുന്നു
പറയാത്ത വാക്കുകളില്‍
അയാള്‍ അഭിമാനിക്കാന്‍
പഠിച്ചത്.
ജീവിതം
ഒരിക്കലും അവസാനിക്കാത്ത
കൊടുംകാറ്റു പോലെ ..
നിശബ്ദതയെ
കാണാന്‍ കഴിയാത്തത്
അത് നീ ഒളിപ്പിച്ചു-
വെക്കുന്നത് കൊണ്ടല്ല.
നിന്റെ കൈ തണ്ടയിലെ
മറുക് കാണാത്തത്
നീളന്‍ കൈ കുപ്പായം
ധരിക്കുന്നത് കൊണ്ടാണ്
മരണത്തിന്റെ കാലൊച്ച
കേള്‍ക്കുമ്പോലെ
നീ പ്രാര്‍ത്ഥനാ നിരതനാകുക
അപ്രിയ സത്യങ്ങള്‍
നിന്നെ നോക്കിച്ചിരിക്കും
സ്വാസ്ഥ്യം തരാതെ.
No comments:
Post a Comment