Saturday, November 17, 2012

തിരസ്കൃതന്‍

തിരസ്കൃതന്റെ വിലാപങ്ങള്‍ക്ക്‌
തെരുവോരങ്ങളിലെ
ചാവാലി പട്ടികള്‍ പോലും
ചെവി കൊടുക്കില്ല.

നീ അഭയാര്‍ഥി
മറയില്ലാത്ത കിണര്‍
ഇലകള്‍ ഒന്നായുതിര്‍ന്നു വീണാലും
നെഞ്ച് വിരിച്ചു, പുഞ്ചിരിച്ചു
സ്വാഗതമോതണം.

നീ അഭയാര്‍ഥി
സ്വീകരിക്കാന്‍ ലോകത്തെവിടെയും
മദീനയില്ലയെന്നറിയുന്നവന്‍
ദുരിത പര്‍വ്വം താണ്ടി വന്നവന്‍

നീ അഭയാര്‍ഥി
ഓരോ അധിനിവേഷപ്പടയും
നിന്റെ വയറു കീറുന്ന
ഭീകരര്‍

നീ
ആകാശം മേല്‍ക്കൂരയായുള്ളവന്‍
നിനക്ക് മേല്‍ വര്‍ഷിക്കുന്ന
അഗ്നികള്‍ക്കാരും
കാരണം ബോധിപ്പിക്കേണ്ട തില്ലാത്ത
തിരസ്കൃതന്‍

നീ അഭയാര്‍ഥി
പത്ര താളുകളിലെ
ദൈന്യതയാര്‍ന്ന
കാഴ്ച്ചപ്പണ്ടാരം
നീയെന്ന വാക്കില്‍
കുരുങ്ങി കിടക്കുന്ന
നിസ്സന്ഗതന്‍.

തിരസ്കൃതന്റെ വിലാപങ്ങള്‍ക്ക്‌
തെരുവോരങ്ങളിലെ
ചാവാലി പട്ടികള്‍ പോലും
ചെവി കൊടുക്കാറില്ല.

1 comment:

  1. i think this is the one you get won and awarded ? nice one. I am expecting something else which I seeked recently from this poem. hmm

    ReplyDelete

"ഒപ്പിടി നിര്യന"ക്ക് കുറ്റിയിടുമ്പോൾ!

"ഒപ്പിടി നിര്യന"ക്ക്  കുറ്റിയിടുമ്പോൾ! 💠 ഒരാഴ്ച നീണ്ടു നിന്ന ഒപ്പിടി നിര്യനെ എന്ന ഓൺലൈൻ സമ്മേളനം അവസാനിച്ചിരിക്കുന്നു. ഈയൊരു മാധ്...