ആധുനിക ഗൌളികള്‍
അനീതിയുടെ ഉത്സവക്കാഴ്ചകള്‍
ഒരുക്കുന്ന തിരക്കിലാണ്..
കരഞ്ഞുടഞ്ഞ കണ്ണുമാ
യോരമ്മ, കനവില്‍
പാതവക്കിലാരെയോ തിരയുന്നു.
.
.
സ്വയം മറന്നൊരാ മനസ്സും ശരീരവും
പറയാനുള്ളതെല്ലാം പറഞ്ഞു തീര്‍ക്കുന്നു..
നിറഞ്ഞ പകലുകള്‍ ഒഴിഞ്ഞ സന്ധ്യകള്‍
കരഞ്ഞു തീര്‍ക്കുന്നു ചിരിച്ചുമങ്ങനെ-
നിഴലിനോടൊപ്പം നടന്നകലുന്നു...
പളപളപ്പിന്റെ തിമിര ബാല്യത്തില്‍
പടിയിറങ്ങിയ മകനെയോര്‍തതമ്മ
തെരുവിലലയുന്നു..
നിറഞ്ഞ മാത്രത്വം നടന്നു തീര്ത്തോരാ-
വഴികളും നോക്കി അലറിയാര്‍ക്കുന്നു..
വരികയില്ലോമനെ ഞാനെന്റെ നീരൂറ്റി
കാത്തൊരു പൊന്നിന്‍ കുടം
ഞാനുമെന്‍ ജീവനും മണ്ണോട ലിഞ്ഞിടും
മുംബുരു നോക്ക് കാണാന്‍ വരികയില്ലേ
എന്‍ മരിച്ച സ്വപ്നങ്ങള്‍ക്ക് കവലകാന്‍ നീ
വരികയില്ലേ...
ഗൌളികള്‍ ചിരിക്കുന്നു
കവലകള്‍ ചുവക്കുന്നു..
ഈ ജലമേളകളില്‍ നാം സ്വയം മറന്നാടുന്നു..
തെരുവില്ലമ്മതന്‍ വിലാപഗീതങ്ങള്‍
അലയടിക്കുന്നു..
ആധുനിക ഗൌളികള്‍
അനീതിയുടെ ഉത്സവക്കാഴ്ചകള്‍
ഒരുക്കുന്ന തിരക്കിലാണ്..
No comments:
Post a Comment