ഓര്‍മ്മകള്‍...
ചുട്ടു പൊള്ളുന്ന മണല്‍ കാട്ടില്‍
ഉരുകി ഒലിക്കുമ്പോള്‍
ഓരോ ഈദും
ശീതീകരിച്ച കുടുസ്സു മുറിക്കുള്ളില്‍
കമ്പിളി പുതച്ചു ഉറങ്ങും...
കടല്‍ കടന്നവന്റെ
വിഷാദ ഹൃത്തിലേക്ക്
നിറഞ്ഞ ചിരിയുമായ് മാലാഖകള്‍
വിരുന്നു വരും ഒരുനാള്‍
അന്ന് പെരും നാള്‍
മൈലാഞ്ചി കൈകളും , കുഞ്ഞുടുപ്പുകളും
കിനാവ് കാണുന്നൊരു
ലോകത്തിലേക്ക് തിരിച്ചു പോകും...
തക്ബീര്‍ ധ്വനികള്‍
ഒരു കപ്പു ചാനല്‍ ചര്‍ച്ചകളില്‍
ആവിയായി പോകുമ്പോള്‍
പ്രലോഭനങ്ങളുടെ ലഹരിപിടിപ്പിക്കുന്ന
തെരുവ് കെട്ട് കാഴ്ചകളില്‍
ചെയ്ത നന്മകള്‍, കര്‍മ്മങ്ങള്‍
ചത്തൊടുങ്ങും
ഔപചാരികതയുടെ പുതു വസ്ത്രങ്ങളില്‍
ഭക്ഷണങ്ങളുടെ കൃത്രിമ കൂട്ടുകളില്‍
ഒരാണ്ടാരുതി യുടെ വിരഹം മാത്രം നല്‍കി
ഓരോ ഈദും കടന്നു പോകും..
ഇവിടെ ഓരോ ആഘോഷവും
ചിലങ്കകള്‍ അഴിച്ചു വെച്ച്
അരങ്ങു ഒഴിഞ്ഞവന്റെ നിഴല്‍ പോലെ
നെഗറ്റീവ് ചിത്രങ്ങളുടെ
നിറമില്ലാത്ത കാഴ്ചകളാണ്..

No comments:
Post a Comment