🔳
ഈ വാക്ക് കേൾക്കുമ്പോൾ പഴയ സിനിമാ ഗാനമാണ് ഓർമയിൽ മൂളിപ്പാട്ടും പാടി വരുന്നത്. "ആറാട്ടിനാനകൾ എഴുന്നള്ളി..... "
ഒരു പാട് വർഷങ്ങൾക്ക് ശേഷമാണ് തിയേറ്ററിൽ പോയി സിനിമ കാണുന്നത്. പണ്ടത്തെപ്പോലൊന്നുമല്ല സ്ക്രീനിൽ കഥാപാത്രങ്ങൾക്കൊക്കെ എന്നാ വലിപ്പമാണെന്നെ! 😂 സൗണ്ട് സിസ്റ്റവുമൊക്കെ ഭയങ്കരം തന്നെ!😄
ആറാട്ട് സിനിമ കണ്ടിരിക്കാവുന്ന ടിപ്പിക്കൽ മോഹൻലാൽ സിനിമ എന്നതിനപ്പുറമൊന്നുമില്ല. അദ്ദേഹത്തിന് വേണ്ടി മാത്രം ഡിസൈൻ ചെയ്ത സിനിമയാണിത്. നെയ്യാറ്റിങ്കര ഗോപൻ എന്ന കഥാപാത്രത്തെ വളരെ നന്നായി അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ മോഹൻലാലിന് കഴിഞ്ഞിട്ടുണ്ട്. ഒപ്പം വിജയരാഘവൻ തൻ്റെ മത്തായി എന്ന കഥാപാത്രം അതിലുമേറെ ഭംഗിയാക്കി. സിദ്ധീഖിൻ്റെ പോലിസ് ഓഫിസർ അറുബോറാണ്.
കുറെ അനാവശ്യമായ അടിയും കുത്തും വളിച്ച ചില കോമഡികളും സിനിമയുടെ ക്വാലിറ്റി നഷ്ടപ്പെടുത്തിയിട്ടുണ്ട്. കഥയെഴുതിയ ഉദയകൃഷ്ണന്മൊത്തത്തിൽ ഒരു കഥയുമില്ല എന്ന് മനസ്സിലായി.മോഹൻലാലിൻ്റെ ശൈലിക്ക് ഒരു സിനിമ വേണം എന്നു മാത്രമാണ് ഉണ്ടായിരുന്നത് എന്നു തോന്നുന്നു.
വരിക്കാശേരി പോലുള്ള മനയൊക്കെ സ്വന്തമായുള്ള സവർണ്ണർക്കാണ് സംഗീതവും പട്ടാള ഉദ്യോഗവുമൊക്കെ പറഞ്ഞിട്ടുള്ളത് എന്ന് ഇതിനു മുമ്പും മലയാള സിനിമ പറഞ്ഞു തന്നിട്ടുള്ളത് കൊണ്ട് ഇവിടെ പ്രത്യേക ആശ്ചര്യ ചിഹ്നമൊന്നും ആവശ്യം വരില്ല.
ന്നാ.. ശരി..😉🙏
എസ്.എ
19-02-2022
🔲

No comments:
Post a Comment